ഓസ്‌ട്രേലിയൻ മണ്ണിൽ പുതുചരിത്രം കുറിച്ച് പന്ത്… ആവേശത്തോടെ ക്രിക്കറ്റ് ലോകം..

December 8, 2018

ഓസ്ട്രേലിയയില്‍ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ ക്യാച്ചെടുക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന റെക്കോർഡ് സ്വന്തമാക്കി ഋഷഭ് പന്ത്.ഒന്നാം ടെസ്റ്റില്‍ കംഗാരുക്കളുടെ ആദ്യ ഇന്നിംഗ്സില്‍ ആറുപേരെയാണ് പന്ത് കയ്യിലൊതുക്കിയത്. ഒരിന്നിംഗ്സില്‍ ആറ് ക്യാച്ചുകള്‍ ഓസ്ട്രേലിയന്‍ മണ്ണില്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന ചരിത്രവും ഇതോടെ പന്ത് കുറിച്ചു.

ഉസ്മാൻ ഖവാജ, ഹാൻഡ്സ്കോംബ്, ട്രാവിസ് ഹെഡ്, ടിം പെയ്ൻ, മിച്ചൽ സ്റ്റാർക്ക്, ഹെയ്സൽവുഡ് എന്നീ ബാറ്റ്‌സ്മാന്മാരായരെയാണ് പന്ത് തന്റെ കൈ പിടിയിൽ ഒതുക്കിയത്. ഓസ്ട്രേലിയക്കെതിരെ ഒരു ഇന്നിംഗ്സില്‍ ഏറ്റവും അധികം ക്യാച്ചെടുക്കുന്ന താരം എന്ന റെക്കോര്‍ഡില്‍ രണ്ടാം സ്ഥാനവും ഇതോടെ പന്തിനെ തേടിയെത്തി. ഏഴ് ക്യാച്ചുകള്‍ നേടിയിട്ടുള്ള വെസ്റ്റിന്‍ഡ്യന്‍ താരം റിഡ് ലി ജേക്കബാണ് ഒരു ഇന്നിംഗ്സില്‍ ഏറ്റവും അധികം ക്യാച്ചെടുക്കുന്ന താരം.

Read also: റെക്കോര്‍ഡില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് ഋഷഭ് പന്ത്

ഇതോടെ ക്രിക്കറ്റ് ലോകത്തെ വലിയൊരു ചോദ്യത്തിന് ഉത്തരമായി മാറുകയാണ് പന്ത്. മഹേന്ദ്രസിംഗ് ധോണിയെന്ന ഇതിഹാസം ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞപ്പോള്‍ ആരാധകരും സെലക്ടര്‍മാരും ഒരു പോലെ ചോദിച്ച ചോദ്യം, ആരാകും പകരക്കാരന്‍ എന്നതായിരുന്നു..ഈ ചോദ്യത്തിനാണ് പന്ത് ഉത്തരമായി മാറിയത്.