കുരുന്നുകള്‍ക്ക് മുമ്പില്‍ സാന്താക്ലോസായി സച്ചിന്‍; വൈറല്‍ വീഡിയോ

December 26, 2018

ക്രിക്കറ്റ് ലോകത്തെ ഇതിഹാസം സച്ചിന്‍ തെണ്ടൂല്‍ക്കറിന് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ സാമൂഹ്യാമധ്യമങ്ങളില്‍ വീണ്ടും താരമാവുകയാണ് സച്ചിന്‍. കുരുന്നുകള്‍ക്ക് മുമ്പിലേക്ക് സാന്താക്ലോസായെത്തിയാണ് താരം ക്രിസ്മസ് ആഘോഷിച്ചത്. ഈ മനോഹരവീഡിയോയ്ക്കാണ് സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകര്‍ ഏറെ.

കൈനിറയെ സമ്മാനങ്ങളുമായാണ് സച്ചിന്‍ സാന്താക്ലോസ് കുട്ടികള്‍ക്ക് മുമ്പിലേക്ക് എത്തിയത്. കുട്ടികള്‍ക്കൊപ്പം താരം ക്രിക്കറ്റും കളിച്ചു. സച്ചിന്‍ തന്നെയാണ് ഈ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

മുംബൈയിലെ ആഷ്‌റായ് ചൈല്‍ഡ് കെയര്‍ സെന്ററിലെ കൊച്ചുകുട്ടികള്‍ക്കൊപ്പമായിരുന്നു ക്രിസ്മസ് ആഘോഷം. സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമാണ് താരം. സച്ചിന്റെ നല്ല മനസിനെ അഭിനന്ദിച്ചുകൊണ്ട് ആരാധകരും രംഗത്തെത്തി.