സംസ്ഥാന സ്കൂൾ കലോത്സവം; കിരീടം നേടി പാലക്കാട്..
December 10, 2018

59-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീടം നേടി പാലക്കാട്. കിരീടം നേടാനുള്ള കോഴിക്കോട് പാലക്കാട് ജില്ലകളുടെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ പാലക്കാട് കിരീടം കരസ്ഥമാക്കി. പാലക്കാട് 930 പോയിന്റ് നേടിയപ്പോൾ 927 പോയിന്റുമായി കോഴിക്കോട് രണ്ടാമതായി. പുലര്‍ച്ചെയാണ് മത്സരങ്ങൾ അവസാനിച്ചത്.
കണ്ണൂർ, തൃശൂർ ജില്ലകളാണ് മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കിയിരിക്കുന്നത്. പ്രളയത്തെത്തുടർന്ന് ഇത്തവണ മൂന്ന് ദിവസമായി കലോത്സവം ചുരുക്കിയിരുന്നു. എങ്കിലും മത്സരങ്ങൾക്കോ വിദ്യർത്ഥികൾക്കോ ഒരു കുറവും ഉണ്ടായിരുന്നില്ല. ആലപ്പുഴയിൽ കൊടിയിറങ്ങിയ കലോത്സവം ഇത്തവണ സ്വർണ്ണ കപ്പോ, സമാപന സമ്മേളനമോ ഇല്ലാതെയാണ് അവസാനിച്ചത്.