ജയലളിതയായി നിത്യ മേനോൻ; രൂപ സാദൃശ്യത്തിൽ ഞെട്ടി ആരാധകർ

December 5, 2018

ജയലളിതയുടെ ജീവിതം ആസ്പദമാക്കി പ്രിയദർശിനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ദി അയൺ ലേഡി’. നിത്യ മേനോൻ പ്രധാന കഥാപാത്രമായി എത്തുന്ന ജയലളിതയുടെ ബയോപിക്കിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ജയലളിതയുടെ രണ്ടാം ചരമ വാർഷികമായ ഡിസംബർ അഞ്ചിനാണ് ചിത്രത്തിന്റെ  പോസ്റ്റർ അണിയറപ്രവർത്തകർ പങ്കുവെച്ചത്.

പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിലെ നിത്യയുടെ മുഖത്തിന് ജയലളിതയുമായി വളരെയേറെ രൂപ സാദൃശ്യമുണ്ട്. ജയലളിതയെപോലെ വെളുത്ത സാരിയും ധരിച്ചെത്തുന്ന നിത്യയ്ക്ക് ആശംസകളുമായി നിരവധി ആളുകളാണ് എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് നേരത്തെ സംവിധായകൻ മുരുകദോസ് പുറത്തുവിട്ടിരുന്നു. ഇതിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.


ജയലളിതയെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ അഭിനയത്തിനൊപ്പം അവരുടെ ശരീര ഘടനയും അനുയോജ്യമാവണം. ഇതിന് ഏറ്റവും യോജിച്ചത് നിത്യ മേനോൻ ആണെന്ന് തോന്നി. നിത്യയ്ക്കും സ്ക്രിപ്റ്റ് വളരെ ഇഷ്ടപ്പെട്ടു. ജയലളിതയുടെ ബയോപിക് ചെയ്യുന്നതിൽ നിത്യയും വളരെ സന്തോഷവതിയാണ്. സംവിധായിക പ്രിയദർശിനി അറിയിച്ചു.