‘തുറമുഖ’ത്തിനായി രാജീവ് രവിയും നിവിൻ പോളിയും ഒന്നിക്കുന്നു…

December 29, 2018

നിവിന്‍ പോളിയെ മുഖ്യ കഥാപാത്രമാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടു. ‘തുറമുഖം’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. തെക്കേപ്പാട്ട് ഫിലിംസ് നിര്‍മിക്കുന്ന ചിത്രം കൊച്ചി തുറമഖം പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. നേരത്തേ രാജീവ് രവി കൊച്ചി പശ്ചാത്തലമാക്കി ഒരുക്കിയ കമ്മട്ടിപ്പാടം ബോക്‌സ് ഓഫിസിലും നിരൂപകര്‍ക്കിടയിലും ശ്രദ്ധ നേടിയ ചിത്രമാണ്.

ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.  തുറമുഖത്തിലേക്കായി പുതുമുഖങ്ങളെ നേരത്തെ   ക്ഷണിച്ചിരുന്നു.  നിവിൻ പോളി രാജീവ് രവി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമ ലോകം കാത്തിരിക്കുന്നത്.