‘പാതിരാമഴയിൽ അലിഞ്ഞ് ടോപ് സിംഗർ വേദി’; ശിവാനിയുടെ ഗാനം കേൾക്കാം..

December 30, 2018

‘പാതിരാമഴ ഏതോ ഹംസഗീതം പാടി…’ കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച് ഔസേപ്പച്ചൻ സംഗീതം നൽകി കെ ജെ യേശുദാസും കെ എസ് ചിത്രയും ചേർന്ന് പാടിയ ‘ഉള്ളടക്കം’ എന്ന ചിത്രത്തിലെ ഗാനം സംഗീതത്തെ സ്നേഹിക്കുന്ന മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒന്നാണ്. ഈ ഗാനത്തിന്റെ ഭംഗി ഒട്ടും ചോരാതെ ടോപ് സിംഗർ വേദിയിൽ എത്തിച്ചിരിക്കുകയാണ് ശിവാനികുട്ടി.

ഫാമിലി റൗണ്ടിൽ ഈ ഗാനവുമായി എത്തിയ ശിവാനിക്കുട്ടിക്കും കുടുംബത്തിനും തികഞ്ഞ സ്വീകാര്യതയാണ് വേദിയിൽ നിന്നും ലഭിച്ചത്. ശിവാനികുട്ടിയുടെ മനോഹരഗാനം ആസ്വദിക്കാം..

പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. പാട്ടിനൊപ്പം കുസൃതിത്തരങ്ങളുമായി എത്തുന്ന കുട്ടിക്കുറുമ്പന്മാർക്കൊപ്പം കൂട്ടുകൂടുന്ന വിധികർത്താക്കളും കൂടി എത്തുന്നതോടെ ടോപ് സിംഗർ വേദി അനുഗ്രഹീതമാവുകയാണ്..

ഫ്ളവേഴ്‌സ് ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്.