ശിവാനിയെ പരിഷ്കാരിയാക്കാൻ ഒരുങ്ങി ബാലു..വീഡിയോ കാണാം..

December 15, 2018

ശിവാനിയ്ക്ക് ഒരു ഷോർട്ട് ഫിലിമിൽ അഭിനയിക്കാൻ അവസരം ലഭിച്ചു… ഒരു ചെറിയ ഷോർട് ഫിലിമിൽ അഭിനയിച്ചതിന് ശേഷം ശിവാനി വലിയ സെലിബ്രിറ്റി ആയെന്ന ധാരണയിലാണ് ബാലു. ഷോർട് ഫിലിമിന് ശേഷം ഒരു പുതിയ സിനിമയിൽ അഭിനയിക്കാൻ ശിവാനിയ്ക്ക് ക്ഷണം ലഭിച്ചു. ഇതോടെ ബാലു ഇവിടൊന്നുമല്ല..അതുകൊണ്ടുതന്നെ ശിവാനിയ്ക്ക് പുതിയ പാഠങ്ങൾ പഠിപ്പിച്ചുകൊടുക്കുകയാണ് ബാലു. വെറും പാഠങ്ങളല്ല.. പരിഷ്കാരി ആകാനുള്ള പാഠങ്ങൾ.

ഒരു സെലിബ്രിറ്റിയുടെ നടപ്പിലും എടുപ്പിലും സംസാരത്തിലുമെല്ലാം പരിഷ്‌കാരം ആവശ്യമെന്നാണ് ബാലു പഠിപ്പിക്കുന്നത്. ഇനി മുതൽ ‘പപ്പ’ എന്ന് തന്നെ വിളിച്ചാൽ മതിയെന്നും ചിന്തയിൽപ്പോലും ഒരു സെലിബ്രിറ്റി ആയിരിക്കണമെന്നും പറയുകയാണ് ബാലു…രസകരമായ പുതിയ വീഡിയോ കാണാം..