പുതിയ ലുക്കിൽ വിക്രം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

December 29, 2018

കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന ചിയാന്‍ വിക്രം ചിത്രം കദരം കൊണ്ടാന്റെ സെക്കന്റ് ലുക്ക് പുറത്തു വിട്ടു. വിക്രം തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സെക്കന്റ് ലുക്ക് പങ്കുവെച്ചത്. ഇതു വരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് വിക്രം ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ ജനവരി 15 ന് റിലീസ് ചെയ്യും. രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രം കമലിന്റെ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണലാണ് നിര്‍മ്മിക്കുന്നത്.

പൂജാ കുമാറാണ് ചിത്രത്തില്‍ വിക്രമിന്റെ നായികയായി വേഷമിടുന്നത്. വിക്രമിന്റെ 56-ാമത് ചിത്രമാണ് കദരം കൊണ്ടന്‍. ഹാസന്‍, അബി ഹാസന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.