96 ദിനങ്ങൾ പിന്നിട്ട് ’96’

January 8, 2019

തമിഴകവും മലയാളവും ഒരുപോലെ സ്വീകരിച്ച ചിത്രമാണ് വിജയ് സേതുപതിയും  തൃഷയും ഒന്നിച്ചെത്തിയ ’96’. റിലീസ് ചെയ്ത് 96 ദിവസങ്ങൾ പിന്നിട്ടിട്ടും കേരളത്തിലും തമിഴ്‌നാട്ടിലും ഒരുപോലെ സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ് 96. ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുമ്പോൾ തൃഷയ്‍ക്കും വിജയ് സേതുപതിക്കുമൊപ്പം ആരാധകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ഇരുവരുടെയും ചെറുപ്പകാലം അവിസ്മരണീയമാക്കിയ ആദിത്യനെയും ഗൗരിയെയും.

വിജയ് സേതുപതിയും തൃഷയും ഒരുമിച്ചഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. തികച്ചും വിത്യസ്തമായൊരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിജയ് സേതുപതി അവതരിപ്പിക്കുന്നത്. 1996 ലെ സ്‌കൂള്‍ പ്രണയമാണ് ചിത്രത്തിലെ മുഖ്യ പ്രമേയം.

കഥാപാത്രത്തിന്റെ വിത്യസ്തമായ മൂന്നു ഘട്ടങ്ങളെയും വിജയ് സേതുപതിചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. പ്രേം കുമാറാണ് ചിത്രത്തിന്റെ സംവിധാനം. ഒരു റൊമാന്റിക് കോമഡി ചിത്രമാണ് 96. രാജസ്ഥാനിലും കൊല്‍ക്കത്തയിലുമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം.

Read alsoവേദിയിൽ തിളങ്ങി ജാനുവും റാമും; മകന്റെ നേട്ടത്തിൽ കയ്യടി വാങ്ങി ഒരച്ഛൻ; വീഡിയോ കാണാം

ജനകരാജ്, വിനോദിനി, കാളി വെങ്കട് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മഹേന്ദ്രന്‍ ജയരാജും എന്‍ ഷണ്‍മുഖ സുന്ദരവും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോവിന്ദ് പി മേനോനാണ് സംഗീതം. മദ്രാസ് എന്റര്‍പ്രൈസിസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം എസ്. നന്ദഗോപാലാണ്