ടോപ് സിംഗർ വേദിയിൽ അപ്രതീക്ഷിത വെടിക്കെട്ട് പ്രകടനവുമായി അതിഥിക്കുട്ടി; വീഡിയോ കാണാം..

January 9, 2019

‘പ്രാഞ്ചിയേട്ടൻ ആൻറ് ദി സെയിന്റ്’ എന്ന ചിത്രത്തിലെ അതിമനോഹര ഗാനവുമായി എത്തുകയാണ് അതിഥി.. ഷിബു ചക്രവർത്തി രചിച്ച് ഔസേപ്പച്ചൻ സംഗീതം നൽകി ഗായത്രി അശോകൻ ആലപിച്ച ‘കിനാവിലെ ജനാലകൾ തുറന്നിടുന്നതാരാണോ …”എന്ന സുന്ദര ഗാനവുമായി എത്തിയ അതിഥിക്കുട്ടിയുടെ പ്രകടനം  ടോപ് സിംഗർ വേദിയിലെ   വിധികർത്താക്കളെയും  കാണികളെയും സംഗീതത്തിന്റെ മാന്ത്രിക ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി..

ചെറുപ്രായത്തിൽ തന്നെ ഇത്രമനോഹരമായി ഈ ഗാനം ആലപിച്ച അതിഥിക്കുട്ടിയ്ക്ക് ടോപ് സിംഗർ വേദി നിറഞ്ഞ കയ്യടിയാണ് നൽകിയത്.

എല്ലാദിവസവും രാത്രി 8.30 ന് ഫ്‌ളവേഴ്‌സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീതവിരുന്ന്.