താരാട്ടുപാട്ടുപാടി വേദിയെ മയക്കിയ കുട്ടിക്കുറുമ്പി അനന്യ മോൾ; വീഡിയോ കാണാം…

January 25, 2019

ലോകമെങ്ങുമുള്ള മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് ടോപ് സിംഗർ വേദിയിലെ കുട്ടികുറുമ്പി അനന്യകുട്ടി. മനോഹര ഗാനങ്ങളിലൂടെയും കുട്ടിവർത്തമാനങ്ങളിലൂടെയും ആരാധകരുടെ പൊന്നോമനയായി മാറിയ അനന്യ മോൾ ഇത്തവണ മലയാളികളുടെ പ്രിയപ്പെട്ട താരാട്ടുപാട്ടുമായാണ് വേദിയിൽ എത്തിയത്.

മലയാളി പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന റിയാലിറ്റി ഷോയാണ് ടോപ് സിംഗർ. മധുര സുന്ദര ഗാനങ്ങളുമായി വേദി കീഴടക്കാൻ എത്തുന്ന കുട്ടിഗായകരുടെ പാട്ടുകൾ കാണികളുടെ മനസും കണ്ണും കീഴടക്കുമ്പോൾ, ടോപ് സിംഗർ വേദിയിലെ ഓരോ കുട്ടിപ്പാട്ടുകാരും മലയാളി പ്രേക്ഷകരുടെ സ്വന്തം മക്കളായി മാറിക്കഴിഞ്ഞിരിക്കുകയാണ്.

വിധികർത്താക്കളായ എം ജെ ജയചന്ദ്രനും, എം ജി ശ്രീകുമാറും, സിത്താരയും കുട്ടിക്കുറുമ്പുകൾക്ക് ഒപ്പം ചേരുന്ന ടോപ് സിംഗർ ഇതിനോടകം തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. ഒഡീഷനിലെ നിരവധി കടമ്പകൾ കടന്നെത്തിയ 23 കുട്ടിപ്രതിഭകളാണ് ഈ ഷോയിൽ മാറ്റുരയ്ക്കുന്നത്. എല്ലാ ദിവസവും രാത്രി 8.30നാണ് ടോപ് സിംഗർ നിങ്ങൾക്ക് മുന്നിലെത്തുന്നത്.