ആരുടെയും മനം കവരുന്ന സംഗീതവുമായി ജെനിഫർ; വീഡിയോ കാണാം..

January 24, 2019

ടോപ് സിംഗർ വേദിയിലെ സുന്ദരിക്കുട്ടി ജെനിഫറിന്റെ ഗാനങ്ങൾ കാണികൾക്കും വിധികർത്താക്കൾക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്.. ഓഡിയൻസ് ചോയ്‌സിൽ ആരാധകരുടെ അഭ്യർത്ഥന പ്രകാരം ജെനിഫറാണ് ഗാനവുമായി എത്തിയത്. ‘മഞ്ഞുപെയ്യണ മനം കുളിരണ മകരമാസപ്പെണ്ണേ..’ എന്ന മനോഹര ഗാനമാണ് ഓഡിയൻസ് ചോയ്‌സിൽ ജെനിഫർ ആലപിച്ചത്.

‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന ചിത്രത്തിലെ ഗാനമാണ് ജെനിഫർ വേദിയിൽ ആലപിച്ചത്. വിദ്യാസാഗർ ഈണം നൽകി സുജാത മോഹൻ ആലപിച്ച ഗാനം അതിന്റെ മനോഹാരിത ഒട്ടും ചോരാതെയാണ് ജെനിഫർ വേദിയിൽ ആലപിച്ചത്.

ലോകമെങ്ങുമുള്ള മലയാളി പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച ടോപ് സിംഗർ വേദിയിലെ കുട്ടികുറുമ്പുകളുടെ ഗാനങ്ങൾ ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. മനോഹര ഗാനവുമായെത്തിയ ജെനിഫറിന്റെ പാട്ട് ആസ്വദിക്കാം..


ആരാധകർ ആവേശത്തോടെ സ്വീകരിച്ച റിയാലിറ്റി ഷോയാണ് ടോപ് സിംഗർ. വിധികർത്താക്കളായ എം ജെ ജയചന്ദ്രനും, എം ജി ശ്രീകുമാറും, സിത്താരയും കുട്ടിക്കുറുമ്പുകൾക്ക് ഒപ്പം ചേരുന്ന ടോപ് സിംഗർ ഇതിനോടകം തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി.