തോൽവിയെ വിജയമാക്കിയ ചിത്രവുമായി നീരജ്; ഫസ്റ്റ് ലുക്ക് പങ്കുവെച്ച് മോഹൻലാൽ

January 1, 2019

നീരജ് മാധവിനെ നായകനാക്കി റിനീഷ് സംവിധാനം ചെയുന്ന പുതിയ സിനിമയാണ് ചിറക്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ. അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചത്. ജീവിതത്തിൽ അസാധാരണമായ പ്രതിസന്ധികളെ അതിജീവിച്ച, തോൽവിയെ വിജയമാക്കിയ, നമുക്കിടയിൽ ജീവിക്കുന്ന ചില റിയൽ ലൈഫ് ഹീറോസിൻ്റെ കഥയാണ് ചിറക് പറയുന്നത്.