മധുര സുന്ദര ഗാനവുമായി വൈഷ്ണവിക്കുട്ടി; വീഡിയോ കാണാം..

January 7, 2019

ടോപ് സിംഗർ വേദിയിലെ എല്ലാവരുടെയും പ്രിയപ്പെട്ട അമ്മൂമ്മക്കുട്ടിയാണ് വൈഷ്ണവി എന്ന കൊച്ചുമിടുക്കി. വൈഷ്ണവിയുടെ മനോഹര ഗാനങ്ങൾക്കും കുട്ടിവർത്തമാനങ്ങൾക്കും ആരാധകർ ഏറെയാണ്. ‘അല്ലലൂഞ്ഞാൽ പൊൻപടിയിൽ ആട് ആടു നീ ആടാട്’ എന്ന മനോഹര ഗാനവുമായാണ് ഇത്തവണ ഈ കുട്ടിക്കുറുമ്പി വേദിയിൽ എത്തിയത്.

സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍. ഫ്‌ളവേഴ്‌സ്‌ ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി.

ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. എല്ലാ ദിവസവും രാത്രി 8.30 ന് ഫ്ളവേഴ്‌സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീതവിരുന്ന്..

വൈഷ്ണവിക്കുട്ടിയുടെ മനോഹര ഗാനം കേൾക്കാം..