“എനിക്കറിയാവുന്നതിൽവെച്ച് ഏറ്റവും കരുത്തനായ വ്യക്തിയാണ് അദ്ദേഹം”; ഹൃദയഭേദകമായ കുറിപ്പുമായി ഹൃത്വിക് റോഷൻ

January 8, 2019

ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് ഹൃത്വിക് റോഷൻ. ഹൃത്വിക്കിന്റെ ഓരോ ചിത്രങ്ങളും ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഏറ്റവും സൗന്ദര്യമുള്ള നടനായി കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്ന താരത്തിന്റെ പുതിയ വിശേഷങ്ങൾ പക്ഷെ ആരാധകരെ ഏറെ വേദനിപ്പിക്കുന്നതാണ്.

തന്റെ പിതാവിന് ക്യാൻസർ ആണെന്ന വാർത്തയാണ് താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്. നിർമ്മാതാവായി സിനിമയോട് ചേർന്ന് നിൽക്കുന്ന താരമാണ് രാകേഷ് റോഷൻ. ഫേസ്ബുക്കിൽ അച്ചനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം അച്ഛന്റെ രോഗത്തിന്റെ വിവരം പോസ്റ്റ് ചെയ്തത്. വൈറലായ കുറിപ്പ് വായിക്കാം..

“എന്റെ അച്ഛനോട് ഇന്ന് രാവിലെ ഞാനൊരു ഫോട്ടോ ചോദിച്ചു. ഇന്ന് അദ്ദേഹത്തിന്റെ സർജറിയാണ്. എന്നാൽ ഈ ദിവസവും അദ്ദേഹം ജിമ്മിലെ വർക്കൗട്ട് മുടക്കില്ല എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. എനിക്കറിയാവുന്നതിൽ വച്ചേറ്റവും കരുത്തനായ വ്യക്തിയാണ് അദ്ദേഹം. കുറച്ച് ആഴ്ചകൾക്ക് മുമ്പാണ് അദ്ദേഹത്തിന് തൊണ്ടയിൽ കാൻസർ സ്ഥിരീകരിച്ചത്. അസുഖത്തിന്റെ പ്രാരംഭഘട്ടമാണ്. എന്നാൽ അദ്ദേഹം നല്ല ഉൻമേഷത്തിലാണ്. കാൻസറിനോട് പൊരുതാൻ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം. അദ്ദേഹത്തെപ്പോലെ ഒരാളെ ഞങ്ങളുടെ കുടുബത്തിന് ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്.”. – ഹൃത്വിക് കുറിപ്പിൽ പറയുന്നു.