വിജയ്‍യും നയൻതാരയും ഒന്നിക്കുന്ന ആറ്റ്ലി ചിത്രം ആരംഭിച്ചു..

January 20, 2019

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് വിജയ് ദളപതി. നിരവധി  സൂപ്പർഹിറ്റുകൾക്ക് ശേഷം പുതിയ ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് വിജയ്. വിജയ്-ആറ്റ്ലി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു..ഇന്ന് ചെന്നൈയിൽ വെച്ച് ചിത്രത്തിന്റെ പൂജ നടത്തി.

‘മെര്‍സലി’ന്‍റെ വിജയത്തിന് ശേഷം വിജയ്-ആറ്റ്ലി കൂട്ടുകെട്ട് ഒരുമിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്. ചിത്രത്തിൽ വിജയ്‌യുടെ നായികയായി ലേഡി സൂപ്പർസ്റ്റാർ നയൻ‌താര കൂടി എത്തുന്നുവെന്ന വാർത്ത ആരാധകർക്ക് ഇരട്ടി മധുരം നൽകുന്നതാണ്.

കായിക പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ വിജയ് ഒരു ഫുട്‌ബോള്‍ കോച്ചായിട്ടാണ് എത്തുന്നത്‍. 16 പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായാണ് വിജയ് ചിത്രത്തിൽ എത്തുന്നത്. എജിഎസ് എന്‍റര്‍ടൈന്‍മെന്‍റിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം വിജയുടെ 63ാം സിനിമയാണ്. ചിത്രത്തിൽ ഹാസ്യനടൻ വിവേക് ഒരു പ്രധാന വേഷത്തിലെത്തുന്നു. എ.ആർ. റഹ്മാൻ സംഗീതവും ജി.കെ വിഷ്ണു ഛായാഗ്രഹണവും അനൽ അരശ് ആക്‌ഷൻ കൊറിയോഗ്രഫിയും നിർവഹിക്കും. ചിത്രം അടുത്ത ദീപാവലിയ്ക്ക് തിയേറ്ററിലെത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്.

Read alsoജേഴ്സി നമ്പര്‍ 63’; വൈറലായി വിജയ് ചിത്രത്തിന്‍റെ ഫാന്‍ മേയ്ഡ് പോസ്റ്റര്‍

വിജയുടെ അറുപത്തിമൂന്നാമത്തെ ചിത്രമായത് കൊണ്ട് തന്നെ ജേഴ്സി നമ്പര്‍ 63 എന്നായിരിക്കും ചിത്രത്തിന്‍റെ പേര് എന്നും വനിത ഫുട്ബോള്‍ ടീമിന്‍റെ കോച്ചായാണ് വിജയ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്നുമുള്ള സൂചനകളും നേരത്തെ പുറത്ത് വന്നിരുന്നു.