അതിമനോഹര ഗാനവുമായി ടോപ് സിംഗറിന്റെ കുട്ടിക്കുറുമ്പി ദിയക്കുട്ടി; വീഡിയോ കാണാം..

January 2, 2019

അതിമനോഹര ഗാനവുമായി എത്തുകയാണ് മലയാളികളുടെ പ്രിയപ്പെട്ട കുട്ടിക്കുറുമ്പി ദിയക്കുട്ടി. ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിലെ ചെല്ലം ചാടിനടക്കണ പുൽച്ചാടി എന്ന ഗാനവുമായാണ് ഇത്തവണ ദിയക്കുട്ടി എത്തിയത്. പാട്ടിനൊപ്പം കുസൃതിത്തരങ്ങളുമായി എത്തുന്ന ദിയ മോളുടെ കിടിലൻ പ്രകടനം കാണാം..

പാട്ടിന്റെ ലോകത്തെ മാന്ത്രിക കലാകാരന്മാരെ കണ്ടെത്തുന്നതിനായി ഫ്ലവേഴ്സ് ഒരുക്കിയ പരുപാടിയാണ് ടോപ് സിംഗർ. പാട്ടിനൊപ്പം കുസൃതിത്തരങ്ങളുമായി എത്തുന്ന കുട്ടിക്കുറുമ്പന്മാർക്കൊപ്പം കൂട്ടുകൂടുന്ന വിധികർത്താക്കളും കൂടി എത്തുന്നതോടെ ടോപ് സിംഗർ വേദി അനുഗ്രഹീതമാവുകയാണ്..

ഫ്ളവേഴ്‌സ് ടോപ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്.