അതിമധുരം ഈ ഗാനം; ‘നീയും ഞാനും’ എന്ന ചിത്രത്തിലെ പാട്ട്

January 1, 2019

ഹാസ്യത്തിലൂടെ മലയാള പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച നടനാണ് ഷറഫുദ്ദീന്‍. താരം നായക കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ്. ‘നീയും ഞാനും’ അനു സിത്താര നായികാ കഥാപാത്രമായും ചിത്രത്തിലെത്തുന്നുണ്ട്. ചിത്രത്തിലെ ഒരു ഗാനമാണ് ഇപ്പോള്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിക്കുന്നത്. കുങ്കുമ നിറ സൂര്യന്‍ എന്നു തുടങ്ങുന്ന ഗാനത്തിന്റെ മെയ്ക്കിങ് വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ശ്രേയ ഘോഷാലാണ് ആലാപനം.

എ കെ സാജനാണ് ‘നീയും ഞാനും’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഹരി നാരായണനാണ് സിനിമയിലെ ഗാനങ്ങളുടെ വരികള്‍ എഴുതിയിരിക്കുന്നത്. വിനു തോമസ് സംഗീതം പകര്‍ന്നിരിക്കുന്നു. ക്ലിന്റോ ആന്റണിയാണ് ഛായാഗ്രഹണം.

Read more:‘ഉമ്മ ചോദിച്ചതല്ല പേരുപറഞ്ഞതാ…ഉമ്മച്ചന്‍’; കിടിലന്‍ ടിക് ടോക്കുമായി ജഗതിയുടെ മകള്‍ പാര്‍വ്വതി

സിജു വിത്സന്‍, അജു വര്‍ഗീസ്, ദിലീഷ് പോത്തന്‍, സോഹന്‍ സീനുലാല്‍, കലാഭവന്‍ ഹനീഫ്, സുധി, വിഷ്ണു ഉണ്ണികൃഷ്ണന്‍, സുരഭി തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്. കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്.