ഹൊ..എന്തൊരു ട്രാൻസിലേഷൻ..’ലൂസിഫറി’നെ വെടിവെച്ച് കൊന്നതറിഞ്ഞ് പൊട്ടിച്ചിരിച്ച് പൃഥ്വി..

January 23, 2019

നടനായും സംവിധായകനായുമൊക്കെ മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് പൃഥ്വിരാജ്. പൃഥ്വിരാജിന്റെ ഓരോ സിനിമ വിശേഷങ്ങളും അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ ആരാധരുമായി പങ്കുവെക്കാറുണ്ട്.. പൃഥ്വിരാജ് ആദ്യമായി സംവിധാകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ലൂസിഫർ. ലൂസിഫറിന്റെ ഓരോ വിശേഷങ്ങളും വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്.

കഴിഞ്ഞ ദിവസം ലൂസിഫറിന്റെ ചിത്രീകരണം പൂർത്തിയായ വിശേഷവും പൃഥ്വി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. പൃഥ്വി ഇംഗ്ലീഷിൽ പങ്കുവെച്ച പോസ്റ്റ് മലയാളത്തിലേക്ക് തർജ്ജിമ ചെയ്തുകൊണ്ടുള്ള ഒരു ആരാധകന്റെ ട്രോളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. പൃഥ്വിരാജ് തന്നെയാണ് ഈ ട്രോൾ പങ്കുവെച്ചതും.

“At 4.30 am today, out on the ocean, ahead of the eastern jetty in Kavarati island, Lakshadweep, we canned the final shot of Lucifer. It’s a wrap!”  ഇങ്ങനെയാണ് പൃഥ്വി ഫേസ്ബുക്കിൽ കുറിച്ചത്.എന്നാൽ ഇതിന് ആരാധകൻ നൽകിയ മറുപടിയാണ് വൈറലായിരിക്കുന്നത്.

ആരാധകന്റെ കുറിപ്പ് വായിക്കാം..

“ഇന്ന് പുലര്‍ച്ചെ നാലര മണിക്ക് പുറങ്കടലില്‍ നിന്നും കിഴക്ക് ഭാഗത്ത് നിന്നായി കിട്ടിയ ജട്ടിയുമായി ലക്ഷദ്വീപിലെ കവരത്തി ദ്വീപിലെത്തി, ഞങ്ങള്‍ എല്ലാവരും കൂടെ ലൂസിഫറെ വെടിവെച്ചു കൊന്നു കാനിലാക്കി. അതെ നല്ലോണം കെട്ടി തന്നെ..”