റൗഡി ബേബിക്ക് ശേഷം കിടിലൻ നൃത്തച്ചുവടുകളുമായി ധനുഷും സായിയും; ‘മാരി-2’ ലെ പുതിയ ഗാനം കാണാം..

January 9, 2019

മലയാളത്തിലെയും തമിഴകത്തെയും പ്രധാന കഥാപാത്രങ്ങൾ അണിനിരന്ന ഏറ്റവും പുതിയ ചിത്രം മാരി 2 ഇരുകൈകളും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തത്. ചിത്രത്തിലെ പുതിയ ഗാനമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനവും ഇരുകൈകളും നീട്ടി ആരാധകർ ഏറ്റെടുത്തിരുന്നു.

ചിത്രത്തിൽ ധനുഷിനും സായി പല്ലവിക്കുമൊപ്പം ടോവിനോയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ വില്ലന്‍ വേഷത്തിലാണ് ടൊവിനോ തോമസ് എത്തുന്നത്. ചിത്രത്തിനുവേണ്ടിയുള്ള ടൊവിനോ തോമസിന്റെ മേയ്ക്ക് ഓവറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബീജ എന്ന കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് സായി പല്ലവിയാണ്. ‘അറാത് ആനന്ദി’ എന്നാണ് സായ് പല്ലവി അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്. ഓട്ടോ ഡ്രൈവറായാണ് സായി ചിത്രത്തിലെത്തുന്നത്.

ധനുഷിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘മാരി’യുടെ രണ്ടാം ഭാഗമാണ് ‘മാരി 2’. ചിത്രത്തിലെ ഗാനം കാണാം.