ഓട്ടോ ഡ്രൈവറായി വിജയ് സേതുപതി; പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാം..

January 15, 2019

വിജയ് സേതുപതിയെ പ്രധാന കഥാപാത്രമാക്കി സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മാമനിതൻ. സംഗീത സംവിധായകൻ യുവാൻ ശങ്കർ രാജ ആദ്യമായി നിർമ്മാതാവാകുന്ന ചിത്രത്തിൽ ഓട്ടോ ഡ്രൈവർ ആയാണ് വിജയ് സേതുപതി എത്തുന്നത്. നിരവധി സിനിമകളിൽ വിജയുടെ നായികയായി എത്തിയ ഗായത്രിതന്നെയാണ് മാമാനിതനിലും സേതുപതിയുടെ പെയറായി വേഷമിടുന്നത്.

ഇമൈക്ക നൊടികൾ എന്ന ചിത്രത്തിൽ നയൻതാരയുടെ മകളായി വേഷമിട്ട മാനസ്വിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഡിസംബറിൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.