വീൽചെയറിലിരുന്ന ആരാധികയെ കാണാൻ ലാലേട്ടൻ എത്തി; കൈയടിച്ച് സോഷ്യൽ മീഡിയ, വീഡിയോ കാണാം..

January 21, 2019

ലോകം മുഴുവൻ ആരാധകരുള്ള താരമാണ് മോഹൻലാൽ. ലോകത്തിന്റെ ഏത് മൂലയിൽ പോയാലും ഒരു ലാലേട്ടൻ ആരാധകനെ കണ്ടുമുട്ടും എന്നത് പറയുന്നത് ശരിവയ്ക്കുകയാണ് വീണ്ടും. ഫ്ലവേഴ്‌സ് സംഘടിപ്പിച്ച മോഹൻലാൽ ഷോയ്ക്കായി  കുവൈറ്റിലെത്തിയപ്പോഴാണ് ഈ സംഭവം അരങ്ങേറിയത്. ജന്മനാ വൈകല്യം ബാധിച്ച നാദിയ എന്ന മുപ്പത്തിയാറുകാരി ലാലേട്ടന്റെ ഒരു കടുത്ത ആരാധികയാണ്.

വർഷങ്ങളായുള്ള അവളുടെ ആഗ്രഹമായിരുന്നു ലാലേട്ടനെ കാണുക എന്നത്. അത് സഫലമായതിന്റെ സന്തോഷത്തിലാണ് നാദിയ ഇപ്പോൾ. വീൽചെയറിൽ ഇരിക്കുന്ന നാദിയയുടെ മുന്നിൽ മുട്ടുകുത്തി നിന്ന് വിശേഷങ്ങൾ പങ്കുവെച്ച ശേഷമാണ് ലാലേട്ടൻ പോയത്.

കുവൈറ്റിലെ ഒരു ആശുപത്രിയില്‍ ജനിച്ച നാദിയ ജന്മനാ വൈകല്യം പിടികൂടിയവളാണ്. അനാഥയായ നാദിയയെ ആശുപത്രിയിലെ നേഴ്സുമാരാണ് പരിചരിച്ചത്. പല രാജ്യങ്ങളിലുള്ള നഴ്സുമാരില്‍ നിന്ന് ഭാഷ പഠിക്കുന്ന കൂട്ടത്തില്‍ മലയാളവും നാദിയ പഠിച്ചു. അങ്ങനെ അവള്‍ മലയാള സിനിമകളും കണ്ടു തുടങ്ങി. അന്നു മുതല്‍ മോഹന്‍ലാലിലന്‍റെ ആരാധികയാണ് നാദിയ.

വീഡിയോ കാണാം..