പ്രേക്ഷകരുടെ ഇഷ്ടഗാനവുമായി നേഹൽകുട്ടി; വീഡിയോ കാണാം…

January 21, 2019

ശബ്ദമാധുര്യം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ കുട്ടി ഗായികയാണ് നേഹൽ.. ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച റിയാലിറ്റി ഷോയാണ് ടോപ് സിംഗർ. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് മനോഹരമായ ശബ്ദമാധുര്യവുമായി ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്.

ടോപ് സിംഗർ വേദിയിൽ എത്തുന്ന പ്രേക്ഷകർക്ക് അവരുടെ ഇഷ്ട കുട്ടിത്താരത്തെ കണ്ടെത്തി ഇഷ്ടമുള്ള ഒരു ഗാനം പാടിക്കുവാനുള്ള സൗകര്യവും വേദിയിൽ ഒരുക്കുന്നുണ്ട്. ഇത്തവണ ഓഡിയൻസ് ചോയ്‌സിൽ പാട്ടുപാടാൻ എത്തിയത് നമ്മുടെ പ്രിയപ്പെട്ട നേഹൽ മോളാണ്.


സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍. ഫ്‌ളവേഴ്‌സ്‌ ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി.

എല്ലാ ദിവസവും രാത്രി 8.30 നാണ് കുട്ടിഗായകർ ഒന്നിക്കുന്ന ടോപ് സിംഗർ….