പെര്‍ഫോമന്‍സ് റൗണ്ടില്‍ ശകുന്തളയായി നേഹല്‍; വീഡിയോ

January 27, 2019

പെര്‍ഫോമന്‍സ് റൗണ്ടില്‍ പാടാനെത്തിയ നേഹല്‍ മനോഹരമായ ആലാപനംകൊണ്ടും നൃത്തച്ചുവടുകള്‍ക്കൊണ്ടും വേദിയെ വിസ്മയിപ്പിച്ചു. ഗാന്ധര്‍വ്വം എന്ന ചിത്രത്തിലെ മാലിനിയുടെ തീരങ്ങള്‍ തഴുകിവരും എന്ന ഗാനമാണ് വേദിയില്‍ നേഹല്‍ ആലപിച്ചത്.

മലയാളി പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന റിയാലിറ്റി ഷോയാണ് ടോപ് സിംഗർ. മധുര സുന്ദര ഗാനങ്ങളുമായി വേദി കീഴടക്കാൻ എത്തുന്ന കുട്ടിഗായകരുടെ പാട്ടുകൾ കാണികളുടെ മനസും കണ്ണും കീഴടക്കുമ്പോൾ, ടോപ് സിംഗർ വേദിയിലെ ഓരോ കുട്ടിപ്പാട്ടുകാരും മലയാളി പ്രേക്ഷകരുടെ സ്വന്തം മക്കളായി മാറിക്കഴിഞ്ഞിരിക്കുകയാണ്.

വിധികർത്താക്കളായ എം ജെ ജയചന്ദ്രനും, എം ജി ശ്രീകുമാറും, സിത്താരയും കുട്ടിക്കുറുമ്പുകൾക്ക് ഒപ്പം ചേരുന്ന ടോപ് സിംഗർ ഇതിനോടകം തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. ഒഡീഷനിലെ നിരവധി കടമ്പകൾ കടന്നെത്തിയ 23 കുട്ടിപ്രതിഭകളാണ് ഈ ഷോയിൽ മാറ്റുരയ്ക്കുന്നത്. എല്ലാ ദിവസവും രാത്രി 8.30നാണ് ടോപ് സിംഗർ നിങ്ങൾക്ക് മുന്നിലെത്തുന്നത്.