’18ാം പടി’യുടെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ട് മമ്മൂട്ടി

January 1, 2019

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രതമാണ് ’18ാം പടി’ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുതുവര്‍ഷ ആരംഭദിനത്തില്‍ മമ്മൂട്ടി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.

ഫുട്‌ബോളിനെ പ്രമേയമാക്കി ഒരുക്കുന്ന ചിത്രമാണ് ’18ാം പടി’. മമ്മൂട്ടി, പൃഥ്വിരാജ്, ടൊവിനോ എന്നിവര്‍ ഒന്നിക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. തിരക്കഥകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണന്റെ രണ്ടാമത്തെ സംവിധാന സംരംഭംകൂടിയാണ് ’18ാം പടി’. ‘കേരള കഫേ’യാണ് ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിച്ച ആദ്യ ചിത്രം.

Read more: ആത്മാവിൽതൊട്ട് ‘ഞാൻ പ്രകാശനി’ലെ പുതിയ വീഡിയോ ​ഗാനം

18ാം പടി എന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം പാലയ്ക്കല്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്. കിടിലന്‍ ലുക്കിലാണ് താരം ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതും.