വിവാഹ നിശ്ചയ ദിനത്തിൽ ‘റൗഡി ബേബി’ക്ക് ചുവടുവെച്ച് ശ്രീനിഷും പേർളിയും; വീഡിയോ കാണാം..

January 20, 2019

ടിവി അവതാരികയും നടിയുമായ പേളി മാണിയുടെയും തമിഴ്-മലയാളം സീരിയൽ താരമായ ശ്രീനിഷിന്റെയും വിവാഹം ഏറെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം കഴിഞ്ഞിരുന്നു. വിവാഹ നിശ്ചയത്തിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകുന്നത്..

ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹ നിശ്‌ചയം കഴിഞ്ഞത്. ഇരുവരും ചേർന്ന് മാരി 2 എന്ന ചിത്രത്തിലെ റൗഡി ബേബി എന്ന ഗാനത്തിന് ചുവടുവെയ്ക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. വീഡിയോ കാണാം..

എന്‍ഗേജ്മെന്‍റ് മോതിരങ്ങളുടെ ചിത്രം പങ്കുവച്ചാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ശ്രീനിഷ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. ശ്രീനിഷ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്.