സംഗീതം കൊണ്ട് ഒരു പൊങ്കൽ ആശംസ; വൈറൽ വീഡിയോ കാണാം..
January 15, 2019

തമിഴ്നാട് മുഴുവൻ പൊങ്കൽ ആഘോഷത്തിലാണ്..കൊട്ടും പാട്ടുകളുമൊക്കെയായി പൊങ്കൽ ആഘോഷിക്കുന്നവർക്ക് ഒരു സ്പെഷ്യൽ സമ്മാനവുമായി എത്തുകയാണ് ഓർഫിയോ ബാൻഡ്. ഇത്തവണ തമിഴ് ഡപ്പാംകൂത്തിലൂടെയാണ് ഓർഫിയോ ബാൻഡ് ആരാധക ശ്രദ്ധ പിടിച്ചുപറ്റിയത്.
തകമിഴകത്തിന്റെ പ്രിയതാരം സൂര്യ ചിത്രം ‘താനേ സേർന്ത കൂട്ടം’ എന്ന സിനിമയിലെ ‘സൊടക്ക് മേലേ’ എന്ന ഗാനമാണ് വയലിനിൽ അവതരിപ്പിച്ചിരിക്കുന്നത്. ടൈറ്റാനിക്കിലെ പ്രസിദ്ധമായ ഒരു പാട്ടും കൂടി ഇതിൽ ചേർത്തുവച്ചാണ് പുതിയ ആൽബം പുറത്തിറക്കിയിരിക്കുന്നത്.
വിഡിയോയ്ക്ക് സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വീഡിയോ പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ ആരാധകർ ഏറ്റെടുത്തു. ചന്ദ്ലു, റോബിൽ, കാരൾ, ഹൊറാൾഡ് എന്നിവരാണ് ഇത്തരമൊരു ആശയത്തിനും ആവിഷ്കാരത്തിനും പിന്നിൽ. വീഡിയോ ആൽബം കാണാം…