ലോകശ്രദ്ധ നേടി ‘റൗഡി ബേബി’; കൈയ്യടിവാങ്ങി ധനുഷും സായിയും..

January 18, 2019

തമിഴ്‌നാടും കേരളവും മാത്രമല്ല ഇന്ത്യ മുഴുവനുള്ള ആരാധകർ ഏറ്റെടുത്തിരുന്നു ‘മാരി 2’ ലെ റൗഡി ബേബി എന്ന ധനുഷിന്റേയും സായി പല്ലവിയുടെയും ഗാനം. എന്നാൽ
ഇന്ത്യയിൽ ഹിറ്റായതിനു പിന്നാലെ മറ്റൊരു വലിയ നേട്ടവുമായി എത്തിയിരിക്കുകയാണ് റൗഡി ബേബി.. ലോകപ്രശസ്ഥ വിഡിയോകളെ ഉൾപ്പെടുത്തിയ വീഡിയോകളുടെ ലിസ്റ്റിൽ നാലാം സ്ഥാനം നേടിയിരിക്കുകയാണ് ഈ ഗാനം.

ധനുഷും സായി പല്ലവിയും കൂടി തിമിർത്താടിയ ഗാനം ഇതിനോടകം ഒമ്പത്  കോടിയിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. ഈ ഗാനത്തിലെ സായി പല്ലവിയുടെ നൃത്തത്തെ പ്രശംസിച്ചുകൊണ്ട് നിരവധി ആളുകൾ നേരത്തെ എത്തിയിരുന്നു. സായിയുടെ സ്റ്റെപ്പുകൾ കാണുന്നതിന് മാത്രമായി നിരവധി തവണ ആളുകൾ ഈ വീഡിയോ കണ്ടിരുന്നു. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ ഗാനം ട്രെന്റിങ്ങിൽ ഒന്നാമതെത്തിയിരുന്നു.

ധനുഷും ദീയും ചേർന്നാണു റൗഡി ബേബി ഗാനം ആലപിച്ചിരിക്കുന്നത്. ധനുഷ് തന്നെയാണ് രചനയും. യുവൻ ശങ്കർ രാജയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.

ചിത്രത്തിൽ ധനുഷിനും സായി പല്ലവിക്കുമൊപ്പം ടോവിനോയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ വില്ലന്‍ വേഷത്തിലാണ് ടൊവിനോ തോമസ് എത്തുന്നത്. ചിത്രത്തിനുവേണ്ടിയുള്ള ടൊവിനോ തോമസിന്റെ മേയ്ക്ക് ഓവറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബീജ എന്ന കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.