ക്യാംപസ് കഥ പറയുന്ന ‘സകലകലാശാല’ നാളെ തിയേറ്ററുകളിലേക്ക്; ആവേശത്തോടെ ആരാധകർ

January 24, 2019

കോളേജ് കോമഡി എന്റര്‍ടെയ്‌നറായി എത്തുന്ന ‘സകലകലാശാല’ നാളെ തിയേറ്ററുകളിൽ എത്തും..ക്യാംപസ് കഥ രസകരമായി പറയുന്ന പുതിയ  ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

വിനോദ് ഗുരുവായൂരാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഷാജി മുത്തേടനാണ് നിര്‍മ്മാണം. അബാം മൂവീസാണ് ചിത്രത്തിന്റെ വിതരണാവകാശം നേടിയിരിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനോദ് ഗുരുവായൂര്‍ തന്നെയാണ്. ജയരാജ് സെഞ്ചുറിയും മുരളി ഗിന്നസുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

നിരഞ്ജന്‍, മാനസ,ധർമ്മജൻ ബോൾഗാട്ടി, ടിനി ടോം, ഹരീഷ് പെരുമണ്ണ, നിര്‍മ്മല്‍ പാലാഴി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

യുവജനങ്ങൾക്ക് മാത്രമല്ല യുവത്വം നിറഞ്ഞ മനസുമായി ജീവിക്കുന്നവർക്കും ഈ സിനിമ തികച്ചും ഒരു കലോത്സവമായിരിക്കുമെന്ന് ചിത്രത്തെക്കുറിച്ച് നേരത്തെ അണിയറപ്രവത്തകർ പറഞ്ഞിരുന്നു.