ജോലിക്കിടയിൽ അമ്പിളി പാടി; കൈയടിച്ച് സോഷ്യൽ ലോകം: വീഡിയോ

January 23, 2019

സവോള അരിയുന്നതിനിടയിൽ മനോഹര​ഗാനം ആലപിച്ചുകൊണ്ട് സോഷ്യൽ മീഡിയയുടെ കൈയടി നേടുകയാണ് അമ്പിളി എന്ന ​ഗായിക. ‘കനക നിലാവേ തുയിലുണരൂ…’ എന്ന ​ഗാനമാണ് അതിമനോഹരമയി അമ്പിളി ആലപിച്ചിരിക്കുന്നത്. കോട്ടയം തെക്കുംതലയിലെ കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കാന്റീനിൽ ജീവനക്കാരിയായ അമ്പിളി ജോലിക്കിടെ കാന്റീനിൽവെച്ചുതന്നെയാണ് പാടിയത്.

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ തന്നെയാണ് ​ഗാനാലാപനത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചത്. നിമിഷങ്ങൾക്കൊണ്ടുതന്നെ വീഡിയോ വൈറലായി. നിരവധി പേരാണ് അമ്പിളിയുടെ പാട്ടിന് കൈയടിക്കുന്നത്. കോട്ടയം ചെങ്ങളം സ്വദേശിനിയാണ് അമ്പിളി.