കുട്ടികുറുമ്പൻ ശ്രീഹരിയെ തമിഴ് പേശി ഞെട്ടിച്ച് ജഡ്‌ജസ്; വൈറൽ വീഡിയോ കാണാം…

January 24, 2019

ടോപ് സിംഗറിലൂടെ മലയാളി പ്രേക്ഷകരുടെ സ്വീകരണമുറിയിലെ സ്ഥിരം അതിഥിയാണ് മിന്നും താരം ശ്രീഹരി. പാട്ടിനൊപ്പം കുസൃതിത്തരങ്ങളുമായി എത്തുന്ന ഈ കുട്ടികുറുമ്പന് ആരാധകർ ഏറെയാണ്. ഈ ചെറുപ്രായത്തിനുള്ളിൽ തന്നെ തന്റെ മനോഹര ശബ്ദത്തിലൂടെ മലയാളി ഹൃദയങ്ങൾ കീഴടക്കിയ കുട്ടികുറുമ്പൻ ‘പാതിരാക്കിളി..വരൂ പാൽക്കടൽ കിളി…’ എന്ന അതിമനോഹര ഗാനവുമായാണ് ഫേവറേറ്റ് റൗണ്ടിൽ എത്തിയത്.

‘കിഴക്കൻ പത്രോസ്’ എന്ന ചിത്രത്തിലെ ഒ എൻ വി കുറുപ്പ് രചിച്ച് എസ് പി വെങ്കിടേഷ് സംഗീതം നൽകി കെ ജെ യേശുദാസ് ആലപിച്ച ഗാനമാണ് പാതിരാക്കിളി… മലയാളികളുടെ മുഴുവൻ ഇഷ്‌ടഗാനം തന്റെ കൊച്ചു ശബ്ദത്തിൽ വളരെ മാധുര്യത്തോടെയാണ് ശ്രീഹരി വേദിയിൽ പാടിയത്. ശ്രീഹരിയുടെ പാട്ടിന് നിറഞ്ഞ കൈയടിയും വേദിയിൽ ലഭിച്ചു.

പാട്ടുപാടിയും കുസൃതിത്തരങ്ങളിലൂടെയും വേദിയെ ഞെട്ടിക്കുന്ന കുട്ടികുറുമ്പനെ ഇത്തവണ പക്ഷെ തമിഴ് പറഞ്ഞ് ഞെട്ടിച്ചിരിക്കുകയാണ് ജഡ്‌ജസ്. വീഡിയോ കാണാം..