തൂവാനത്തുമ്പികൾക്കൊപ്പം സൂര്യൻ; അടിപൊളി ഗാനം കാണാം..

January 1, 2019

‘തൂവാനത്തുമ്പികൾ’ എന്ന  ചിത്രത്തിലെ ‘മേഘം പൂത്തുതുടങ്ങി..’ എന്ന ഗാനം മലയാളികൾക്ക് അത്ര വേഗമൊന്നും മറക്കാൻ സാധിക്കില്ല. സംഗീതത്തെ സ്നേഹിക്കുന്ന മലയാളികൾ എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനങ്ങളിൽ ഒന്നാണ് മേഘം പൂത്തുതുടങ്ങി.. കെ ജെ യോശുദാസിന്റെ അതിമനോഹര ശബ്ദത്തിലൂടെ മലയാളികൾ ആസ്വദിച്ച ഈ അടിപൊളി ഗാനവുമായി ടോപ് സിംഗർ വേദിയിൽ എത്തിയിരിക്കുകയാണ് സൂര്യ നാരായണൻ എന്ന കൊച്ചു കലാകാരൻ.

പാട്ടിന്റെ ലോകത്തെ മാന്ത്രിക കലാകാരന്മാരെ കണ്ടെത്തുന്നതിനായി ഫ്ലവേഴ്സ് ഒരുക്കിയ പരുപാടിയാണ് ടോപ് സിംഗർ. പാട്ടിനൊപ്പം കുസൃതിത്തരങ്ങളുമായി എത്തുന്ന കുട്ടിക്കുറുമ്പന്മാർക്കൊപ്പം കൂട്ടുകൂടുന്ന വിധികർത്താക്കളും കൂടി എത്തുന്നതോടെ ടോപ് സിംഗർ വേദി അനുഗ്രഹീതമാവുകയാണ്..

ഫ്ളവേഴ്‌സ് ടോപ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്.