മനസ് നിറഞ്ഞ് ഗോവിന്ദ് പാടി ‘കാതലേ കാതലേ’; നിറകണ്ണുകളോടെ ഗാനം ആസ്വദിച്ച് തൃഷ, വീഡിയോ കാണാം..

January 13, 2019

തെന്നിന്ത്യ മുഴുവനുമുള്ള സിനിമ പ്രേമികൾ ഇരുകൈകളും നീട്ടി സ്വീകരിച്ച ചിത്രമാണ് തൃഷ- വിജയ് സേതുപതി താരജോഡികൾ ഒന്നിച്ച 96. ചിത്രം പോലെത്തന്നെ ഏവരുടെയും ഹൃദയം കീഴടക്കിയ ഗാനമാണ് ചിത്രത്തിലെ ‘കാതലേ കാതലേ’ എന്ന ഗോവിന്ദ് വസന്തയുടെ ഗാനം. ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രത്തിനും ചിത്രത്തിലെ ഈ ഗാനത്തിനും ആരാധകർ ഏറെയാണ്. ഈ ഗാനത്തെ തേടി വീണ്ടും അവാർഡുകൾ എത്തിയിരിക്കുകയാണ്. ബിഹൈൻഡ് വുഡ്‌സിന്റെ അവാർഡ് ദാനച്ചടങ്ങിലാണ് വേദിയെ ആവേശം കൊള്ളിച്ച ആ സംഭവം അരങ്ങേറിയത്.

മികച്ച സംഗീത സംവിധായകനുള്ള അവാർഡ് വാങ്ങിക്കാൻ സ്റ്റേജിൽ എത്തിയ ഗോവിന്ദ് വസന്ത തനിക്ക് ഈ അവാർഡ് നേടിത്തന്ന ഗാനം വേദിയിൽ ആലപിച്ചു. തെന്നിന്ത്യ മുഴുവൻ കീഴടക്കിയ ഈ ഗാനത്തിന്റെ മന്ത്രികതയിൽ വേദി ഒന്നാകെ അലിഞ്ഞുചേർന്നു. ഗാനം കേട്ട് നിറകണ്ണുകളോടെ തൃഷയും ആ സംഗീതത്തിൽ അലിഞ്ഞുചേർന്നു. വീഡിയോ കാണാം..