‘എത്രനേരമായി ഞാൻ കാത്തുകാത്തൂ നിൽപ്പൂ’; അതിമനോഹര ഗാനവുമായി ആദിത്യൻ

January 8, 2019

മനോഹരമായ ശബ്ദമാധുര്യം കൊണ്ട് ടോപ് സിംഗർ വേദി കീഴടക്കിയ താരമാണ് ആദിത്യൻ. ഇരട്ടകുട്ടികളുടെ അച്ഛൻ എന്ന ചിത്രത്തിലെ ‘എത്രനേരമായി ഞാൻ കാത്ത് കാത്തു നിന്നു’ എന്ന അതിമനോഹരഗാനവുമായാണ് ഇത്തവണ ഈ കുട്ടിത്താരം  വേദിയിൽ എത്തിയത്. കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച് ജോൺസൺ മാഷ് സംഗീതം നൽകി കെ ജെ യേശുദാസ് ആലപിച്ച ഗാനമാണ് ആദിത്യൻ ടോപ് സിംഗർ വേദിയിൽ ആലപിച്ചത്.

സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍. ഫ്‌ളവേഴ്‌സ്‌ ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി.

ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. എല്ലാ ദിവസവും രാത്രി 8.30 ന് ഫ്ളവേഴ്‌സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീതവിരുന്ന്..