പെര്‍ഫോമന്‍സ് റൗണ്ടില്‍ തകര്‍പ്പന്‍ പ്രകടനവുമായ് കുസൃതികുടുക്ക അനന്യ കുട്ടി

January 28, 2019

ഫ്ളവേഴ്‌സ് ടോപ് സിംഗര്‍ ഇതിനോടകം തന്നെ പ്രേക്ഷകര്‍ നെഞ്ചിലേറ്റികഴിഞ്ഞു. ടോപ്‌സിംഗറിലെ കുസൃതിക്കുടുക്ക അനന്യ കുട്ടിക്കുമുണ്ട് ആരാധകര്‍ ഏറെ. പെര്‍ഫോമന്‍സ് റൗണ്ടിലെ അനന്യകുട്ടിയുടെ പ്രകടനം ഇത്തവണയും പ്രേക്ഷകര്‍ ഹൃദയത്തിലേറ്റി.

‘കണ്ണിനു പൊന്‍ കണി..’ എന്നു തുടങ്ങുന്ന ഗാനമാണ് ടോപ് സിംഗര്‍ വേദിയില്‍ അനന്യ ആലപിച്ചത്. പാട്ടിനൊപ്പം മനോഹരമായ ഭാവങ്ങളും നൃത്തച്ചുവടുകളുമായ് വിസ്മയിപ്പിച്ചു അനന്യ. സന്മനസുള്ളവര്‍ക്ക് സമാധാനം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. മുല്ലനേഴിയുടെ വരികള്‍ക്ക് ജെറി അമല്‍ദേവ് സംഗീതം പകര്‍ന്നിരിക്കുന്നു. കെജെ യേശുദാസാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.