ആലാപനത്തിന്റെ പൊൻതിളക്കവുമായി ദേവികകുട്ടി; വീഡിയോ കാണാം..

January 10, 2019

സ്വര മാധുര്യം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ കുട്ടിപ്പാട്ടുകാരിയാണ് ദേവികകുട്ടി. മനോഹരമായ ഗാനം ആലപിച്ച് സോഷ്യൽ മീഡിയ വഴി മലയാളി മനസ് കീഴടക്കിയ ദേവികകുട്ടി ആലാപനത്തിന്റെ പൊൻതിളക്കവുമായി ഇത്തവണ അക്കരപ്പച്ച എന്ന സിനിമയിലെ ‘ഏഴരപ്പൊന്നാനപ്പുറത്ത് എഴുന്നുള്ളും’ എന്ന ഗാനവുമായാണ് എത്തിയത്. വയലാറിന്റെ വരികൾക്ക് ദേവൻരാജൻമാസ്റ്റർ സംഗീതം നൽകിയ ഗാനം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.

കേരളക്കര മുഴുവൻ ആരാധകരുള്ള ഈ അനുഗ്രഹീത ഗായികയുടെ മനോഹരമായ ഗാനം കാണാം….

പാട്ടിന്റെ ലോകത്തെ കുട്ടിഗായകരെ കണ്ടെത്തുന്നതിനായി ഫ്ളവേഴ്സ് ഒരുക്കുന്ന സംഗീത വിരുന്നാണ് ടോപ് സിംഗർ. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍. ഒപ്പം മനോഹരമായ താളവുമായി കുട്ടിഗായകരുടെ പാട്ടിനൊപ്പം ഫ്ലവേഴ്സ് ടോപ് ബാൻഡും എത്തുന്നത് വേദിയെ കൂടുതൽ മനോഹരമാക്കുന്നതാണ്.