മനോഹര ഗാനവുമായി ടോപ് സിംഗര്‍ വേദിയില്‍ നേഹല്‍

January 31, 2019

കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. നൂറിന്റെ നിറവിലെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപരിപാടി. കുട്ടിത്താരങ്ങളുടെ പാട്ടുകള്‍ക്കും കുട്ടിവര്‍ത്താമാനങ്ങള്‍ക്കുമെല്ലാം ആരാധകര്‍ ഏറെയാണ്.

പ്രേക്ഷകരുടെ പ്രീയപ്പെട്ട കുട്ടിപ്പാട്ടുകാരി നേഹല്‍ മനോഹരഗാനവുമായാണ് ഇത്തവണ ടോപ് സിംഗര്‍ വേദിയില്‍ പാടാനെത്തിയത്. ശ്രീരാമനാമം…എന്നു തുടങ്ങുന്ന സുന്ദരഗാനമാണ് നേഹല്‍ വേദിയില്‍ ആലപിച്ചത്. നാരായം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. പികെ ഗോപിയുടെ വരികള്‍ക്ക് ജോണ്‍സണ്‍ മാസ്റ്റര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. കെഎസ് ചിത്രയാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.