കാലം മറക്കാത്ത അനശ്വര ​ഗാനവുമായി ആദിത്യൻ; വീഡിയോ

January 24, 2019

കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകരുടെ സ്വീകരണമുറികളിൽ ഇടംനേടിയ പരിപാടിയാണ് ഫ്ളവേഴ്സ് ടോപ് സിം​ഗർ. വയലാർ – ദേവരാജൻ മാസ്റ്റർ ഹിറ്റ്സ് റൗണ്ടിൽ പാടാനെത്തിയതാണ് പ്രേക്ഷകരുടെ പ്രിയ താരമായ ആദിത്യൻ.

‘പ്രവാചകന്മാരെ പറയൂ, പ്രഭാതം അകലെയാണോ…’ എന്ന ​ഗാനമാണ് കുട്ടിപ്പാട്ടുകാരൻ വേദിയിൽ ആലപിച്ചത്. കാലം മറക്കാത്ത അനശ്വര ​ഗാനമാണ് വയലാർ- ദേവരാജൻ മാസ്റ്റർ കൂട്ടുകെട്ടിൽ പിറന്ന ഈ പാട്ട്.

സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്സ് ടോപ് സിംഗര്‍.