വിദ്യാ ഉണ്ണി വിവാഹിതയാവുന്നു; ചിത്രങ്ങൾ കാണാം..

January 17, 2019

ദിവ്യ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യ ഉണ്ണി വിവാഹിതയാകുന്നു. ‘ഡോക്ടര്‍ ലവ്’ എന്ന സിനിമയിലൂടെ മലയാള സിനിമ മേഖലയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് വിദ്യ ഉണ്ണി. സഞ്ജയ് വെങ്കടേശ്വരനാണ് വരന്‍. ചെന്നൈ സ്വദേശിയായ സഞ്ജയ്. സിങ്കപ്പൂരില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സിലാണ് ജോലി ചെയ്യുന്നത്.

ഇരുവരുടെയും പ്രീ വെഡിങ് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. അധികം സിനിമകളിൽ എത്താത്ത വിദ്യ നിരവധി സ്റ്റേജ് ഷോ കളിലൂടെയും മറ്റും മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ്. പ്രീ വെഡിങ് ചിത്രങ്ങൾ കാണാം..