ഇഷ്ടതാരത്തെ കാണാൻ കൊതിച്ച് കേരളക്കര; ആരാധകനെ ചുംബിച്ച് വിജയ് സേതുപതി..വീഡിയോ കാണാം..

January 24, 2019

മലയാളക്കരയും  തമിഴകവും ഒരുപോലെ സ്നേഹിക്കുന്ന താരമാണ് മക്കൾ സെൽവൻ വിജയ് സേതുപതി. താരജാഡയില്ലാതെ ആളുകളോട് സംസാരിക്കുകയും ഇടപഴകുകയും ചെയ്യുന്ന വിജയ് സേതുപതിക്ക് തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും ആരാധകർ ധാരാളമുണ്ട്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കേരളക്കരയിലെത്തിയ വിജയ് സേതുപതിയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

കാക്കി നിറത്തിലുള്ള ഷർട്ട് അണിഞ്ഞ് നിൽക്കുന്ന വിജയ് സേതുപതിക്കൊപ്പമുള്ള ചിത്രങ്ങൾ മണികണ്ഠൻ ആചാരിയും സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അദ്ദേഹത്തെ ചേർത്ത് നിർത്തി വിജയ് സേതുപതി നിൽക്കുന്ന ചിത്രങ്ങൾ ആരാധകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ വിജയ് സേതുപതിയെ കാണാൻ ആരാധകർ തടിച്ചുകൂടിയതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് വൈറലാകുന്നത്.

ചിത്രീകരണത്തിന്റെ ഇടവേളയില്‍ പുറത്തിറങ്ങി ആരാധകരെ കാണുകളും കൈ കൊടുക്കുകയും ചെയ്ത വിജയ് ഒരുമിച്ച് നിന്ന് ഒരു ചിത്രമെടുത്തോട്ടെ എന്നുചോദിച്ച് ആരാധകനോട്, ഇപ്പോള്‍ ഷൂട്ടിലാണെന്നും ഇതു കഴിഞ്ഞിട്ട് ആവാമെന്നും പറഞ്ഞു. തിരക്കിനിടയില്‍ തന്നെ തൊടാന്‍ കൈനീട്ടിയ ആരാധകന്റെ കൈയ്യിൽ ചുംബിച്ചാണ് അദ്ദേഹം സ്നേഹം അറിയിച്ചത്.

സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന ‘മാമനിതൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് താരം ആലപ്പുഴയിലെത്തിയത്. ചിത്രത്തിൽ ഒരു സാധാരണക്കാരനായാണ് വിജയ് സേതുപതി എത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആലപ്പുഴ കയർ കോർപ്പറേഷൻ ​ഗോഡൗണിൽവെച്ച് ഓട്ടോ തൊഴിലാളികളുമായുള്ള രം​ഗങ്ങളാണ് ചിത്രീകരിച്ചത്