നടൻ വിഷ്ണു വിനയൻ വിവാഹിതനായി; വീഡിയോ കാണാം..

January 21, 2019

സംവിധായകൻ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയൻ വിവാഹിതനായി. ജനുവരി 19 ന്  പാലക്കാട് കുളപ്പുള്ളി ശ്രീകൃഷ്ണ അമ്പലത്തിൽ വെച്ചായിരുന്നു വിവാഹം.  വിധു ശ്രീധരയാണ് വധു. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

ജനുവരി 20 ന് എറണാകുളത്ത് വെച്ച് നടത്തിയ റിസപ്‌ഷനിൽ പ്രമുഖതാരങ്ങളടക്കം സിനിമ സീരിയൽ മേഖലയിലെ നിരവധി താരങ്ങൾ പങ്കെടുത്തു.

‘ഹിസ്റ്ററി ഓഫ് ജോയ്’ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. അടുത്തിടെ പുറത്തിറങ്ങിയ ‘ഒരു കരീബിയൻ ഉഡായിപ്പ്’ എന്ന ചിത്രത്തിലും വിഷ്ണു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗിരീഷ് മാട്ടട സംവിധാനം ചെയ്യുന്ന ‘ഗാംബിനോസ്’ എന്ന ചിത്രമാണ് വിഷ്ണുവിന്റേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം.