മൂന്നാഴ്ചകൊണ്ട് ‘വിശ്വാസം’ നേടിയത് 180 കോടി

January 31, 2019

തമിഴകത്തിന്റെ പ്രിയതാരം അജിത് നായകനായി എത്തുന്ന ചിത്രമാണ് ‘വിശ്വാസം’. ആരാധകരുടെ വിശ്വാസത്തിനു വിള്ളല്‍ ഏല്‍പിക്കാതെ തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയാണ് ചിത്രത്തിന്റെ കുതിപ്പ്. റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോള്‍ വിശ്വാസത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടും പുറത്തെത്തി.

ജനുവരി 10നായിരുന്നു ചിത്രത്തിന്റെ റിലീസ്. ഫിലിം ട്രേഡ് അനലിസ്റ്റായ രമേഷ് ബാലയാണ് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ലോകവ്യാപകമാി 180 കോടിയിലേറെ രൂപയാണ് വിശാസം മൂന്നാഴ്ചകൊണ്ട് നേടിയത്.


ശിവയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ശിവ അജിത്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാലമത്തെ ചിത്രമാണ് ‘വിശ്വാസം’. ഇരുവരുടെയും കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘വീരം’, ‘വേഗം’, ‘വേതാളം’ എന്നീ ചിത്രങ്ങള്‍ക്ക് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. അതുപോലെതന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് വിശ്വാസത്തിനും ലഭിക്കുന്നത്.

‘വിശ്വാസം’ എന്ന ചിത്രത്തില്‍ അജിത്തിന്റെ നായിക നയന്‍ താരയാണ്. ചിത്രത്തില്‍ സാള്‍ട്ട് ആന്‍ഡ് പേപ്പര്‍ ലുക്കിലും തല നരക്കാത്തലുക്കിലും അജിത് എത്തുന്നുണ്ട്. നിരവധി ഷൂട്ടിംഗ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രത്തിനായി ചെന്നൈ റൈഫിള്‍ ക്ലബില്‍ അജിത് ഷൂട്ടിംഗില്‍ പരിശീലനം നേടിയിരുന്നു.