91-മത് ഓസ്കാർ പുരസ്‌കാര പ്രഖ്യാപനം; കടുത്ത മത്സരം കാഴ്ചവെച്ച് ‘റോമ’യും ‘ദ ഫേവറേറ്റും’…

February 24, 2019

91- മത് ഓസ്കാർ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കാൻ ഇനി മണിക്കൂറുകൾ മാത്രമേ ബാക്കി നിൽക്കെ കടുത്ത മത്സരങ്ങൾ കാഴ്ചവെച്ച് ‘റോമ’യും ‘ദി ഫേവറേറ്റും’. പത്ത് വീതം നോമിനേഷനുകളാണ് ഇരു ചിത്രങ്ങളും കരസ്ഥമാക്കിയിരിക്കുന്നത്. എട്ട് ചിത്രങ്ങളാണ് ഇത്തവണ മികച്ച ചിത്രത്തിനായുള്ള ഓസ്കാർ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.

മികച്ച നിരൂപക പ്രശംസ നേടി അൽഫോൻസ് കൂറോണിന്റെ നെറ്റ്ഫ്ലിക്സ് ചിത്രം റോമ നിരവധി നോമിനേഷനുകൾ വാരിക്കൂട്ടി. ഒരു വെബ് സ്ട്രീമിംഗ് പ്ലാറ്റ് ഫോമിലെ ചിത്രം മികച്ച ചിത്രത്തിനുള്ള ഓസ്കർ നോമിനേഷൻ സ്വന്തമാക്കുന്നത് ഇതാദ്യമാണ്. യര്‍ഗസ് ലന്റിമസ് സംവിധാനം ചെയ്ത ദ ഫേവറിറ്റും ഓസ്‌കാര്‍ സാധ്യത പട്ടികയില്‍ ആദ്യം തന്നെയുണ്ട്.

ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററിലാണ് ഓസ്കാർ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നത്. പ്രശസ്ത കൊമേഡിയൻ കെവിൻ ഹാർട്ട് പിന്മാറിയതിനെത്തുടർന്ന് ഇത്തവണ പ്രധാന അവതാരകൻ ഇല്ലാതെയാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നത്.

നോമിനേഷനിൽ ഇടം നേടിയ ചിത്രങ്ങളുടെയും ആളുകളുടെയും ലിസ്റ്റ് കാണാം..

മികച്ച ചിത്രങ്ങൾ

  1. റോമ
  2. ദ ഫേവറേറ്റ്
  3. ബ്ലാക്ക് പാന്തര്‍
  4. ബ്ലാക്ക് ലെൻസ്മാൻ
  5. ഗ്രീന്‍ബുക്ക്
  6. ബൊഹ്മീയന്‍ റാപ്സഡി
  7. വൈസ്
  8. എ സ്റ്റാര്‍ ഇസ് ബോൺ

മികച്ച നടന്‍

  1. ക്രിസ്റ്റിയന്‍ ബെയല്‍ (വൈസ്)
  2. വില്ലെ ഡോഫോ (അറ്റ് എറ്റേണിറ്റീസ് ഗേറ്റ്)
  3. ബ്രാഡ്ലി കൂപ്പര്‍ ( എ സ്റ്റാര്‍ ഈസ് ബോണ്‍)
  4. റാമി മാലെക് (ബൊഹ്മീയന്‍ റാപ്സഡി )
  5. വിഗ്ഗോ മോര്‍ടെന്‍സണ്‍ (ഗ്രീന്‍ ബുക്ക്)

മികച്ച നടി

  1. യാലിറ്റ്സ അപരീസിയോ (റോമ)
  2. ലേഡി ഗാഗ (എ സ്റ്റാര്‍ ഇസ് ബോണ്‍)
  3. ഗ്ലെന്‍ ക്ലോസ് (ദ വൈഫ്)
  4. ഒലീവിയ കോള്‍മാന്‍ (ദ ഫേവറേറ്റ്)
  5. മെലീസ മെക്കാര്‍ത്ത (കാന്‍ യു എവെര്‍ ഫോര്‍ഗീവ് മീ)

മികച്ച സംവിധായകൻ

  1. അല്‍ഫോണ്‍സോ കുറോണ്‍ (റോമ)
  2. ആദം മക്കെ (വൈസ്)
  3. യോര്‍ഗോസ് ലാന്തിമോസ് (ദ ഫേവററ്റ്)
  4. പവെല്‍ പൗളികോവ്സ്കി (കോള്‍ഡ് വാര്‍)
  5. സ്പൈര്‍ ലീ (ബ്ലാക്കലന്‍സ്മാന്‍)