പുതിയ മാറ്റങ്ങളുമായി ആദിത്യ വർമ്മ..

February 20, 2019

വിജയ് ദേവരക്കൊണ്ട നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം അര്‍ജുന്‍ റെഡ്ഡി ഇരുകൈകളും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തത്.  ചിത്രത്തിന്റെ തമിഴ് പതിപ്പായ വര്‍മ്മ വീണ്ടും മാറ്റങ്ങൾ വരുത്തി ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇ ഫോര്‍ എന്‍റര്‍ടെയിന്‍മെന്‍റാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍.

ദ്രുവ് വിക്രം നായകനാകുന്ന ചിത്രം ബാലയായിരുന്നു ആദ്യം സംവിധാനം ചെയ്തിരുന്നത്. എന്നാൽ ചിത്രം റീ ഷൂട്ട് ചെയ്തപ്പോൾ അര്‍ജുന്‍ റെഡ്ഡിയുടെ സംവിധായകന്‍ സന്ദീപ് വങ്കയുടെ അസോസിയേറ്റ് ആയിരുന്ന ഗിരീസായയാണ്  സംവിധാനം നിർവഹിക്കുന്നത്. പുതിയ പതിപ്പില്‍ രവി കെ ചന്ദ്രനാണ് ചായാഗ്രഹണം നിര്‍വഹിക്കുന്നത്. ഒക്ടോബറിലുടെ സിനിമ രംഗത്തേക്ക് കടന്നുവന്ന ബനീത സന്ദുവാണ് പുതിയ പതിപ്പില്‍ ദ്രുവ് വിക്രമിന്‍റെ നായികയായി വേഷമിടുന്നത്.

ചിത്രത്തിൽ റാസിയ വില്‍സന്‍ അവതരിപ്പിച്ച കഥാപാത്രത്തെ പ്രിയ ആനന്ദാണ് അവതരിപ്പിക്കുന്നത്. അര്‍ജുന്‍ റെഡ്ഡിയുടെ സംഗീത സംവിധായകനായ രാധന്‍ തന്നെയാണ് ആദിത്യ വര്‍മ്മയുടെയും സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.