ഗിരീഷ് പുത്തഞ്ചേരി റൗണ്ടില്‍ മനോഹരഗാനവുമായ് അദിതി; വീഡിയോ

February 21, 2019

ആലാപനമികവുകൊണ്ട് ടോപ്‌സിംഗര്‍ വേദിയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന പാട്ടുകാരിയാണ് അദിതി. ഓരോ റൗണ്ടുകളിലും മനോഹരമായ പാട്ടുകളാണ് ഈ പാട്ടുകാരി തിരഞ്ഞെടുക്കാറുള്ളതും. ഗിരീഷ് പുത്തഞ്ചേരി റൗണ്ടിലാണ് അദിതി ഇത്തവണ പാടാനെത്തിയത്.

നിലാപൊങ്കലായേലോ… എന്ന ഗാനമാണ് അതിദി ആലപിച്ചത്. തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ബേണി ഇഗ്നേഷ്യസ് സംഗീതം പകര്‍ന്നിരിക്കുന്നു. മാല്‍ഗുഡി ശുഭയാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.