പാട്ടിനൊപ്പം ജീവിതാനുഭവവും പങ്കുവെച്ച് ആദിത്യന്‍; വീഡിയോ

February 17, 2019

കുട്ടിപ്പാട്ടുകാരുടെ മനോഹരഗാനങ്ങള്‍ക്കൊണ്ട് ധന്യമാണ് ടോപ് സിംഗര്‍വേദി. ഓരോ ദിവസവും മനോഹരമായ പാട്ടുകള്‍ക്കൊണ്ട് കുട്ടിത്താരങ്ങള്‍ ടോപ് സിംഗര്‍ സംഗീതസാന്ദ്രമാക്കുന്നു. പെര്‍ഫോമെന്‍സ് റൗണ്ടില്‍ പാടാനെത്തിയ ആദിത്യന്‍ പ്രേക്ഷകരുടെ ഇഷ്ടപാട്ടുകാരനാണ്.

ഇത്തവണ പാട്ടിനൊപ്പം തന്റെ ചെറിയൊരു ജീവിതാനുഭവവും ആദിത്യന്‍ പങ്കുവെച്ചു. വാവ മനോരഞ്ജിനി…. എന്നു തുടങ്ങുന്ന ഗാനമാണ് ആദിത്യന്‍ ആലപിച്ചത്. പാട്ടിനൊപ്പം മനോഹരമായ ചുവടുകളും ആദിത്യന്‍ കാഴ്ചവെച്ചു.

ബട്ടര്‍ഫ്‌ളൈസ് എന്ന സിനിമയിലേതാണ് ഈ ഗാനം. കെ.ജയകുമാറിന്റെ വരികള്‍ക്ക് രവീന്ദ്രന്‍ മാസ്റ്റര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. എം.ജി ശ്രീകുമാറാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.