‘എങ്ങനെ പിണങ്ങാൻ തോന്നും ഈ സുന്ദരികുട്ടിയോട്’; അനന്യകുട്ടിയുടെ മനോഹര ഗാനം കേൾക്കാം..

February 11, 2019

മലയാളത്തിന് ഒരുപിടി മനോഹര പ്രണയഗാനങ്ങൾ സമ്മാനിച്ച ഗാനരചയിതാവാണ് ഗിരീഷ് പുത്തഞ്ചേരി. ഗിരീഷ് പുത്തഞ്ചേരി റൗണ്ടിൽ മലയാളികൾ നെഞ്ചിലേറ്റിയ ഒരു മനോഹര ഗാനവുമായി എത്തുകയാണ് ടോപ് സിംഗർ വേദിയിലൂടെ മലയാളി ഹൃദയങ്ങൾ കീഴടക്കിയ ഇഷ്ടഗായിക അനന്യകുട്ടി.

‘പിണക്കമാണോ എന്നോട് ഇണക്കമാണോ’ എന്ന ഗാനമാണ് അനന്യ ആലപിച്ചിരിക്കുന്നത്. അനന്തഭദ്രം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എം ജി രാധാകൃഷ്ണൻ സംഗീതം നൽകി എം ജി ശ്രീകുമാറും മഞ്ജരിയും ചേർന്ന് ആലപിച്ചതാണ് ഈ ഗാനം.