പ്രേക്ഷകരുടെ ഇഷ്ടഗാനവുമായ് ആവണിക്കുട്ടി; വീഡിയോ

February 13, 2019

പ്രേക്ഷകമനസുകളില്‍ ഇടംനേടി മുന്നേറുകയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍ എന്ന പരിപാടി. മനോഹരമായ സംഗീതവിരുന്നാണ് ഓരോ ദിവസവും ടോപ് സിംഗര്‍ ആസ്വാദകര്‍ക്ക് സമ്മാനിക്കുന്നത്.

ആലാപനമികവുകൊണ്ട് പ്രേക്ഷകര്‍ക്ക് പ്രീയങ്കരമായതാണ് ടോപ് സിംഗറിലെ ആവണിക്കുട്ടി. ഓഡിയന്‍സ് ചോയ്‌സിലാണ് ഇത്തവണ ആവണി പാടാനെത്തിയത്.

വിനീത രാജീവിന്റെ ഇഷ്ടപ്രകാരമാണ് ആവണി ഓഡിയന്‍സ് ചോയ്‌സില്‍ പാടാനെത്തിയത്. ‘ഏനുണ്ടോടി അമ്പളിച്ചന്തം….’ എന്നു തുടങ്ങുന്ന ഗാനമാണ് ആവണി ആലപിച്ചത്.