പെര്‍ഫോമെന്‍സ് റൗണ്ടില്‍ തകര്‍പ്പന്‍ പ്രകടനവുമായ് ദേവിക; വീഡിയോ

February 7, 2019

ടോപ് സിംഗറില്‍ ‘ഓറഞ്ചൂട്ടി’ എന്ന വിളിപ്പേരുള്ള ദേവികകുട്ടിയ്ക്ക് ആരാധകര്‍ ഏറെയാണ്. മനോഹരമായ ആലാപനമികവുകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയതാണ് ദേവിക. പെര്‍ഫോമെന്‍സ് റൗണ്ടില്‍ പാടാനെത്തിയ ദേവിക തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.

‘രാക്കോലം വന്നതാണേ…’ എന്നു തുടങ്ങുന്ന ഗാനമാണ് ദേവിക ആലപിച്ചത്. പാട്ടിനൊപ്പം മനോഹരമായ നൃത്തച്ചുവടുകള്‍ക്കൊണ്ടും ദേവിക ടോപ് സിംഗര്‍ വേദി സുന്ദരമാക്കി.

എന്റെ സൂര്യപുത്രിക്ക് എന്ന സിനിമയിലേതാണ് ഈ ഗാനം. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് ഇളയരാജ സംഗീതം പകര്‍ന്നിരിക്കുന്നു. കെഎസ് ചിത്രയാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.