‘രാജു നേരത്തെ പറഞ്ഞില്ലേ.. അതെന്താ?’, പൃഥ്വിയുടെ ഇംഗ്ലീഷിൽ ഞെട്ടി മഞ്ജു, പൊട്ടിച്ചിരിച്ച് ലൂസിഫർ ടീം

February 15, 2019

കേരളത്തിലെ ട്രോളന്മാരുടെ ഒരു പ്രധാന ഐറ്റമാണ് പൃഥ്വിയുടെ ഇംഗ്ലീഷ്.  പൃഥ്വിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളും അതിന്റെ അര്‍ത്ഥം തേടിയുളള ട്രോളന്മാരുടെ നെട്ടോട്ടവും സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചിരി പടർത്താറുണ്ട്. ഇപ്പോൾ പൃഥ്വിയുടെ ഇംഗ്ലീഷ് കേട്ട് കിളി പോയ മഞ്ജു വാര്യരുടെ കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

ലൂസിഫറിന്റെ ലൊക്കേഷനില്‍ വിവേക് ഒബ്‌റോയും മഞ്ജുവും ഒന്നിച്ചുള്ള സീനിനിടെയായിരുന്നു സംഭവം. വിവേക് ഡയലോഗ് പറയുമ്പോള്‍ മഞ്ജുവിന്റെ മുഖത്ത് പൃഥ്വിരാജ് ഉദ്ദേശിച്ച് റിയാക്ഷനല്ല വന്നത്. ഉടനെ മഞ്ജുവിനെ അടുത്തെത്തിയ പൃഥ്വി പറഞ്ഞു ‘കുറച്ചു കൂടി Incredulousness  ആണ് ഇവിടെ വരേണ്ടത്.. മഞ്ജു തലയാട്ടി.

വീണ്ടും പൃഥ്വി മോണിറ്ററിന്റെ മുന്നിലെത്തി മഞ്ജുവിന്റെ സീൻ റീ ടേക്ക് എടുത്തു. പക്ഷെ അപ്പോഴും മഞ്ജു പഴയ ഭാവത്തിൽ തന്നെ. കട്ട് പറഞ്ഞയുടന്‍ മഞ്ജു അടുത്തെത്തി ചോദിച്ചു.‘ രാജു നേരത്തെ പറഞ്ഞില്ലേ.. അതെന്താ …’ ഇതോടെ സെറ്റില്‍ കൂട്ടച്ചിരി. ചമ്മിയത് ഞാനാണ്. ഷൂട്ടിങ് തീരും വരെ ‘ഇന്‍ക്രഡുലെസ്‌നെസ്’ (പെട്ടന്ന് വിശ്വാസം വരാത്ത) അവിടത്തെ ചിരി വിഷയമായിരുന്നു”. പൃഥ്വി പറഞ്ഞു.